Monday, September 7, 2009

പ്രേം നസീറോ? അതാരാ?

അറിയാം. അറിയാഞ്ഞിട്ടല്ല. ഭൂമിദേവിയെ പുഷ്പിണിയാക്കി കള്ളിചെല്ലമ്മയെ ഡെയ്ഞ്ജര്‍ ബിസ്ക‌ിറ്റ് തീറ്റിച്ച ബല്ലാത്ത പഹയനാണ് ഇന്നേക്ക് 20 വര്‍ഷങ്ങള്‍ക്കു മുമ്പു നമ്മെ വിട്ടു പിരിഞ്ഞ നസീര്‍. ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍ ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു എന്ന് അയലത്തെ സുന്ദരിയോടു അതിന്റെ എല്ലാ ഭാവഹാദികളോടും കൂടി പാടിപ്പറഞ്ഞ നമ്മുടെ നസീര്‍.

നസീര്‍ അഭിനയിച്ച 600 ലധികം സിനിമകളില്‍ വളരെ കുറച്ചൊരു ശതമാനം മാത്രമെ ഞാനടക്കമുള്ള എണ്‍പതുകളുടെ തലമുറ കണ്ടിട്ടുള്ളു. നമ്മില്‍ പലരും നസീറിനെ അറിയുന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗാനങ്ങള്‍ ടീ വീയില്‍ വരുമ്പോളും പിന്നെ മിമിക്രി – കാരുടെ ഇരയാകുംബോഴുമാണ്. അദ്ദേഹത്തിന്റെ അഭിനയ ചാതുരി വിലയിരുത്താനുള്ള ഒരു വേദി അല്ലിത്. കാലഘട്ടത്തില്പ്രേം നസീര്എന്താണ് എന്നതാണ് പോസ്റ്റ് കൊണ്ടു ഉദ്ദേശിക്കുന്നത്. മലയാളികളെയും മലയാളത്തെയും സിനിമയെയും ഒരു ചരിത്രകാരന്റെ ആകാംഷയോടെ, ഒരു കലാകാരന്റെ സര്‍ഗ്ഗവേദനയോടെ ഉറ്റു നോക്കുന്നവര്‍ക്ക് മാത്രമെ നസീര്‍ അന്നെന്തായിരുന്നോ, അപ്രകാരം ഇക്കാലത്ത് ഉള്‍ക്കൊള്ളാന്‍ കഴിയൂ. അങ്ങനെ അല്ലാത്തവര്‍ക്ക് നസീര്‍ ആരാണ്? “പഴയൊരു സിനിമ നടന്‍”, ടീ വീയില്‍ കാണുമ്പോള്‍ തന്നെ, “പ്ലീസ് മാറ്റ്” എന്ന് പറഞ്ഞു ചാനല്‍ മാറ്റാന്‍ നിര്‍ബന്ധിക്കാന്‍ തോന്നുന്ന, “അ! പ്രിയമുള്ളവരേ”, ” ഒരു ഉണ്ട വരുന്നു മാറിക്കളയാം” എന്നൊക്കെ പറയുന്നതു പോരാഞ്ഞ് “മണ്ടിപ്പെന്നെ” എന്ന് പറഞ്ഞു പെണ്‍പിള്ളേരുടെയൊക്കെ കുണ്ടിക്കടിക്കുന്ന ഒരു പൂവാലന്‍?

ആക്ഷേപ ഹാസ്യത്തിന്റെ മൂര്‍ച്ച പ്രശംസനീയമെന്കിലും നസീര്‍ എന്തായിരുന്നു എന്നും, ഒരു മാസ്സ് ഹീറോ എന്നാല്‍ എന്തൊക്കെയാണ് എന്നും അദ്ദേഹത്തിന്റെ ചരമ വാര്ഷിക ദിനതിലെന്കിലും ഒന്നു മനസ്സിലാക്കാന്‍ ശ്രമിച്ചു കൂടെ? ഇതൊന്നും ആരുടേയും കുറ്റമാണെന്നു പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ നാമെപ്പോഴും നമ്മിലെ വ്യക്തിത്വം കണ്ടെത്താനും സംവേദിക്കാനും ശ്രമിക്കണം. അങ്ങനെ ശ്രമിച്ചാല്‍ നസീറിനെ ഇഷ്ട്ടപ്പെടാന്‍ നമുക്കു കഴിഞ്ഞേക്കും.

No comments:

Post a Comment